
മേലുകാവ്: ഹെന്റി ബേക്കർ കോളേജ് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ചാലമറ്റം എം. ഡി.സി.എം.എസ് ഹൈസ്‌കൂളിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് മാണി സി. കാപ്പൻ എം.എൽ.എ സന്ദർശിച്ചു. യുവജനങ്ങളുടെ കരുത്തും പ്രസരിപ്പും ഒരിക്കലും താഴോട്ട് പോകരുതെന്നും, ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ മനംമടുക്കരുതെന്നും, ഏത് ഘട്ടത്തിലും സേവന സന്നദ്ധത കൈവിടരുതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്‌ലി മെറീന മാത്യു, വോളണ്ടിയർ സെക്രട്ടറിമാരായ ഹാറൂൺ പി.എസ്, ആത്മജ എം.എസ് തുടങ്ങിയവർ പ്രസംഗിച്ചു.