പാലാ: പാലാ മരിയ സദനിൽ ജനപ്രതിനിധി സംഗമം നാളെ 2 ന് നടക്കും. നിലവിൽ രണ്ടു കോടി രൂപയുടെ കടബാദ്ധ്യത മരിയസദനത്തിനുണ്ട്. കൂടാതെ മരിയസദനത്തിന്റെ പ്രവർത്തനത്തിന് പ്രതിമാസം 25 ലക്ഷം രൂപ ചെലവുണ്ട്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ കൂട്ടായ്മ നടത്തുകയുണ്ടായി. ലോകമാനസിക ആരോഗ്യ ദിനമായ ഒക്ടോബർ 10ന് മരിയസദനത്തിന് ആവശ്യമായ സാമ്പത്തിക സഹകരണം കഴിയുന്നത്ര സുമനസുകളിൽ നിന്ന് സമാഹരിക്കുക എന്ന കൂട്ടായ്മയുടെ നിർദ്ദേശപ്രകാരം നഗരസഭ കൗൺസിലർമാരുടെയും, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും യോഗം നാളെ ഉച്ചകഴിഞ്ഞ് 2ന് നടത്തും.