
വൈക്കം : വൈക്കം താലൂക്കിലെ പ്രവാസികളുടെ സംഘടനയായ 'പ്രവാസിസേവ ട്രസ്റ്റിന്റെ' വാർഷികാഘോഷവും കുടുംബസംഗമവും വൈക്കം സമൂഹം ഹാളിൽ നടത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എം മജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിത് വർമ്മ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി നായർ, ട്രഷറർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരികളായ കെ.എം നന്ദനൻ, സെബാസ്റ്റ്യൻ ബാബു, സുനിൽ പിള്ള, ശശീന്ദ്രൻ എന്നിവരും, വിനിക്‌സിന്റെ രക്ഷധികാരിയായ ജയകുമാറും പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള മെഡൽ നേടിയ ടി.എം മജുവിനെ ചടങ്ങിൽ ആദരിച്ചു. മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. വിവിധ കലാപരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു.