sah

അയ്മനം : പരസ്പരം വായനക്കൂട്ടത്തിന്റെയും അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവോണം സാഹിത്യോത്സവം നടത്തി. കഥാകൃത്ത് അയ്മനം ജോൺ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ 'ബിംബങ്ങളുടെ വ്യാഖ്യാന ഭേദങ്ങൾ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. കഥ - കവിത അരങ്ങ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ അനിൽ കോനാട്ട് ഉദ്ഘാടനം ചെയ്തു. ഇ.ആർ.അപ്പുക്കുട്ടൻ നായർ, ജി.പ്രസാദ്, സജീവ് അയ്മനം, പി.പി.ശാന്തകുമാരി, ബിജു കാവനാട് എന്നിവർ സംസാരിച്ചു.