kc

കോട്ടയം : ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാത്യു മൂലക്കാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് നിതിൻ ജോസ് സ്വാഗതവും, ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ആമുഖ സന്ദേശവും നൽകി. സെക്രട്ടറി അമൽ സണ്ണി നന്ദി പറഞ്ഞു.