
കോട്ടയം: കഥകളി ആചാര്യൻ കലാമണ്ഡലം സോമന്റെ ശിക്ഷണത്തിൽ കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ആരംഭിച്ച ഗുരുകൃപ കഥകളി വിദ്യാലയത്തിന്റെ ഉദ്ഘാടനം ഭാരത് ആശുപത്രി ഡയറക്ടർ രേണുക വിശ്വനാഥൻ നിർവഹിച്ചു. കോട്ടയം ഗുരുകൃപ കഥകളി വിദ്യാലയം പ്രസിഡന്റ് എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ലക്കിടി ഗുരുകൃപ കഥകളി വിദ്യാലയം സെക്രട്ടറി ഡോ. രാഹുൽ എസ്. അറയ്ക്കൽ, കോട്ടയം ഗുരുകൃപ കഥകളി വിദ്യാലയം സെക്രട്ടറി കെ. ബിജു, രാധാകൃഷ്ണവാര്യർ സ്വാമിയാർ മഠം, കോട്ടയം കളിയരങ്ങ് സെക്രട്ടറി എം.ഡി. സുരേഷ് ബാബു, ടി.എസ്. പരമേശ്വരൻ, അഡ്വ. വിനീത രമേശ്, അരുന്ധതി എം. നായർ എന്നിവർ പ്രസംഗിച്ചു.