
കാഞ്ഞിരപ്പള്ളി : പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ വയോധികയുടെ മാല കവർന്ന ചിറക്കടവ് പൊൻകുന്നം ഭാഗത്ത് ആര്യംകുളത്ത് വീട്ടിൽ ബാബു സെബാസ്റ്റ്യൻ (54) അറസ്റ്റിൽ. ഇന്നലെ രാവിലെ 10 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലാണ് സംഭവം. മൂന്ന് പവന്റെ മാല ബലമായി പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ടൗണിലും പരിസരപ്രദേശങ്ങളിലുമായി നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. പൊൻകുന്നത്തെ കടയിൽ നിന്ന് സ്വർണം കണ്ടെടുത്തു. എസ്.എച്ച്.ഒ ശ്യാംകുമാർ കെ.ജി, എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ ശ്രീരാജ്,പീറ്റർ,വിമൽ,അരുൺ അശോക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.