
തൃക്കൊടിത്താനം: എസ്.എൻ.ഡി.പി യോഗം 1348ാം നമ്പർ തൃക്കൊടിത്താനം ശാഖായോഗത്തിന്റെ കിളിമലയിൽ നിർമ്മിച്ച പ്രാർത്ഥനാലയത്തിന്റെ സമർപ്പണം നടന്നു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ് അശോക് കുമാർ അദ്ധ്യക്ഷതവഹിച്ചു. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എ ചന്ദ്രൻ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. പി.ബി രാജീവ്, കെ.ജി പ്രസന്നൻ, എൻ.രാജു, സുവർണ്ണകുമാരി, മഞ്ജു സുജിത്ത്, സുനിതാ സുരേഷ്, ടി.രഞ്ജിത്ത്, അനിത ഓമനക്കുട്ടൻ, സാനില, വത്സലാ കൃഷ്ണൻ, വി.ആർ രമേഷ്, ജിനിൽ കുമാർ, പി.ആർ സുരേഷ്, കെ.ജി സതീശൻ, എം.നിർമ്മലൻ, വി.എസ് ഷജിത്ത്, എസ്.രഘു, സനൽ ജി.പ്രസാദ്, അഖിൽരാജ്, പി.പ്രവീൺ, മിഥുൻ മുരളീധരൻ, എൻ.പൊന്നപ്പൻ, തുളസി തങ്കപ്പൻ, ശ്യാമള മോഹനൻ, ഗീത നടരാജൻ, ഇന്ദിരാ സോമരാജൻ, രാജീവ് കുമാർ, അഞ്ജനാ സന്തോഷ് എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി സി.രതീഷ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ ഹരിക്കുട്ടൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേളയുമുണ്ടായിരുന്നു.