sammelanmm

തലയോലപ്പറമ്പ്: ലൈറ്റ് ആന്റ് സൗണ്ട് സർവ്വിസ് അസോസിയേഷൻ (എൽ.എസ്.എസ്.എ) തലയോലപ്പറമ്പ് യൂണിറ്റിന്റെ പ്രഥമ സമ്മേളനവും കുടുംബ സംഗമവും അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുമേഷ് അനുഗ്രഹ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി റോബർട്ട് മാത്യു മുഖ്യപ്രഭാഷണം നടത്തി. എം.കെ ഷിബു ലോഗോ പ്രകാശിപ്പിച്ചു. മുതിർന്ന അംഗങ്ങളെ ഹാസ്യകലാകാരൻ വൈക്കം ദേവും വിവിധ പരീക്ഷകളിൽ വിജയം നേടിയവരെ ചെമ്പിൽ വിനോദും യുവ സൗണ്ട് എൻജിനീയർമാരെ അസോസിയേഷൻ ട്രഷർ ഷൈൻമോനും അനുമോദിച്ചു. സെക്രട്ടറി ടി.വി ബാലാനന്ദൻ, പി.എസ് ദീപു, വിനോദ് കുമാർ, ഷാജി എന്നിവർ പങ്കെടുത്തു.