
മൂന്നിലവ്: പ്രകൃതിക്ഷോഭത്തിൽ തകർന്ന മൂന്നിലവ് മേച്ചാൽ റോഡിലെ കടവുപുഴ പാലം നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു. ഇതിനായി 3,87,000 രൂപ അനുവദിച്ചതായി സ്ഥലം സന്ദർശിച്ച മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു.
2021 ലെ പ്രകൃതിക്ഷോഭത്തിൽ ഭാഗികമായും 2022 ൽ ഏതാണ്ട് പൂർണമായും പാലം തകർന്നതിനാൽ മേലുകാവ്, മേച്ചാൽ പ്രദേശത്തുള്ളവർ 25 കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് മൂന്നിലവ് ടൗണിലെത്തുന്നത്. മാണി സി.കാപ്പൻ എം.എൽ.എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണ് പരിശോധനയ്ക്കായി അനുമതി ലഭിച്ചിട്ടുള്ളത്. മലയോര, പിന്നോക്ക പ്രദേശവും പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗ ഭൂരിപക്ഷ പ്രദേശവുമായ ഈ മേഖലയുടെ വികസനം തന്റെ ലക്ഷ്യമാണെന്നും അതിനായി രാഷ്ട്രീയത്തിന് അതീതമായ സഹകരണമാണ് എക്കാലത്തും പ്രതീക്ഷിക്കുന്നതെന്നും സ്ഥലം സന്ദർശിച്ച മാണി സി.കാപ്പൻ പറഞ്ഞു.
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക്, ജനപ്രതിനിധികളായ പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ, പി.എൽ ജോസഫ്, ഇ.കെ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാ റെനോൾഡ്, ലിൻസി ജയിംസ്, ഷാന്റിമോൾ സാം, ജോഷി ജോഷ്വ ,ഷൈൻ പാറയിൽ, തങ്കച്ചൻ മുളകുന്നം, എം.പി കൃഷ്ണൻ നായർ, ടോമി ജോൺ, സ്റ്റാൻലി മാണി, സജീവൻ ഗോപാലൻ, ബിനോയി കപ്യാങ്കൽ, സെബാസ്റ്റ്യൻ പൈകട, കെ. ഡി.പി മണ്ഡലം പ്രസിഡന്റ് ജിജി നിരപ്പേൽ, ജോയി കുളത്തുങ്കൽ, പി.ജെ ജോർജ്, ബാബു കൊടിപ്ലാക്കൽ, ഷിനോ മേലുകാവ്, പി.ജെ ജോൺസൺഎന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.