nss

പൂവരണി : 207ാം നമ്പർ പൂവരണി എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമം കരയോഗം ഹാളിൽ നടന്നു. മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ചെയർമാൻ മനോജ് ബി. നായർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് എൻ.ബി.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ഭാരവാഹികളായ എൻ.എസ് അനിൽ കുമാർ, എൻ.എസ്, സതീഷ് കുമാർ, കെ.ബി. ശശിധരൻ നായർ, റ്റി.വി. ജയമോഹൻ, വനിതാ സമാജം പ്രസിഡന്റ് അംബിക വിജയകുമാർ എന്നിവർ സംസാരിച്ചു. കരയോഗ അംഗങ്ങളുടെ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.