കോട്ടയം: എം.ജി സര്‍വകലാശാലയിലെ എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോ കോട്ടയം മോഡല്‍ കരിയര്‍ സെന്‍ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ മേള 27ന് നടക്കും. ബാങ്കിംഗ്, കമ്യൂണിക്കേഷന്‍, കേബിള്‍ ടിവി, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ നാനൂറോളം തൊഴിലവസരങ്ങളുണ്ട്. പത്താം ക്സാസ്, പ്ലസ് ടൂ, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നതിന് t.ly/VrB18 എന്ന ഗൂഗിള്‍ ഫോം ലിങ്കിലൂടെ 2024 സെപ്റ്റംബര്‍ 26 മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-04812731025, 8075164727