കോട്ടയം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കോട്ടയം ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 2, 3 തീയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ നടക്കും. ലോവർ പ്രൈമറി, അപ്പർപ്രൈമറി വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിഗ് എന്നീ ഇനങ്ങളിലും, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം (ഇംഗ്ലീഷ്, മലയാളം), പ്രസംഗം(മലയാളം), പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിൻറിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ കോട്ടയം സോഷ്യൽ ഫോറസ്ട്രി അസി.ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ നിന്നും ലഭിയ്ക്കും.ഫോൺ :0481- 2310412, 9446632922, 7994231897.