
കുറിച്ചി: ഫിലിം ക്രിട്ടിക്‌സ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നേടിയ മോഹൻ ഡി. കുറിച്ചിയ്ക്ക് കേരള കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റിയുടെ ആദരവ് നൽകി. സിമന്റിൽ നിർമ്മിച്ച ശില്പം നാട്ടകം മണ്ഡലം പ്രസിഡന്റ് പി.പി മോഹനൻ സമ്മാനിച്ചു. ചടങ്ങിൽ പി.പി.മോഹനൻ അദ്ധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് ഹൈപവർ മെമ്പർ വി.ജെ ലാലി, സംസ്ഥാന സെക്രട്ടറി ജോയ് ചെട്ടിശ്ശേരി, അഭിഷേക് ബിജു, സി.ജെ മാത്യു, പാസ്റ്റർ ബിജുമോൻ, ഷാജി എന്നിവർ ഷാൾ അണിയിച്ചു ആദരിച്ചു.