car

കോട്ടയം: കൊല്ലാട് പുളിമൂട്ടിൽ കവലയ്ക്ക് സമീപം കാർ റോഡരികിലെ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. റോഡരികിൽ ഉണ്ടായിരുന്ന ടെലിഫോൺ പോസ്റ്റിന്റെ കുറ്റിയിൽ തട്ടിയാണ് അപകടം.തുളുവൻചിറ മോനിയുടെ വീട്ടുമുറ്റത്തേക്കാണ് കാർ തലകീഴായി മറിഞ്ഞത്. പുതുപ്പള്ളി സ്വദേശിയുടേതാണ് വാഹനം.