കോട്ടയം: പെൻഷൻ തട്ടിപ്പ് വിഷയവുമായി ബന്ധപ്പെട്ട് സസ്‌പെൻഷന് ശുപാർശ ചെയ്തതോടെ കോട്ടയം നഗരസഭ സെക്രട്ടറി ഡി.അനിൽ കുമാർ അവധിയിൽ പ്രവേശിച്ചു. വിഷയത്തിൽ സെക്രട്ടറിയെ സർവീസിൽ നിന്നു മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് തദ്ദേശ ഭരണ ജില്ല ജോയിന്റ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. രണ്ടുദിവസത്തേയ്‌ക്കാണ് സെക്രട്ടറി അവധിയിൽ പ്രവേശിച്ചത്. വ്യക്തിപരമായ ആവശ്യത്തിനാണ് അവധിയെന്നാണ് സെക്രട്ടറിയുടെ അപേക്ഷയിൽ പറയുന്നത്. എന്നാൽ നടപടി ഉണ്ടാകുമെന്നതിനാലാണ് സെക്രട്ടറിയുടെ അവധിയെന്നാണ് സൂചന. തട്ടിപ്പ് വിഷയത്തിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.