
ചങ്ങനാശേരി: ചങ്ങനാശേരി ക്ലബിന്റെ ഓണാഘോഷവും കുടുംബ സഗമവും നടന്നു. ക്ലബ് അങ്കണത്തിൽ നടന്ന സമ്മേളനം ക്ലബ്ബ് പ്രസിഡന്റ് ചാൾസ് പാലാത്ര ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങളുടെ വിവിധ മത്സരങ്ങളും, വനിത ഫോറത്തിന്റെ നേതൃത്വത്തിൽ തിരുവാതിര കളിയും നടത്തി. സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് വിനു ജോബ്, സെക്രട്ടറി ജീൻ വി.സോജൻ, ട്രഷറർ സോണി മാറാട്ടുകളം, ജോയിന്റ് സെക്രട്ടറി ഏബിൾ കാവാലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. 2008ലെ ഐഡിയ സ്റ്റാർ സിംഗർ വിജയിയും പിന്നണി ഗായകനുമായ വിവേകനന്ദനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറി.