
കട്ടപ്പന :മനുഷ്യരെ മൃഗതുലരായി കാണുകയും നിരന്തരമായി പഴകിയതും പുഴുവരിക്കുന്നതുമായ ഭക്ഷണം വിളമ്പുകയും ചെയ്യുന്ന കട്ടപ്പനയിലെ ഹോട്ടൽ ഉടമകൾക്കെതിരെ കട്ടപ്പന ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയ്ക്ക് മുന്നിൽ പ്രതീകാത്മക സമരം സംഘടിപ്പിച്ചു. മൃഗങ്ങളുടെ മുഖംമൂടി അണിഞ്ഞ് കയ്യിൽ പ്ലേറ്റും പ്ലേറ്റിൽ പ്രതീകാത്മകമായി പുഴുക്കളും ആയാണ് കെഡിഎഫ് പ്രവർത്തകർ സമരത്തിന് എത്തിയത്. കെ.ഡി.എഫ് എക്സിക്യൂട്ടീവ് അംഗം വിപിൻ വിജയൻ ഉദ്ഘാടനം ചെയ്തു. കെ .ഡി .എഫ് പ്രസിഡന്റ് ജെയ്ബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എസ് സൂര്യലാൽ, കാർട്ടൂണിസ്റ്റ് സജിദാസ് മോഹനൻ, കെ ഡി എഫ് എക്സിക്യൂട്ടീവ് അംഗം സിജോ എവറസ്റ്റ് , സെക്രട്ടറി സുമിത്ത് മാത്യൂ എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി അജി കെ തോമസ് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി എന്നിവർക്ക് നിവേദനം നൽകി. പരിപാടികൾക്ക് അനിൽ പുനർജനി,സന്തോഷ് കൂടക്കാട്ട്, ടോമി ആനിക്കാമുണ്ടയിൽ, ജിതിൻ കൊല്ലംകുടി, പി ബി ശ്രീനി എന്നിവർ നേതൃത്വം നൽകി.