
തൊടുപുഴ: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ഏരിയ രൂപീകരണ സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. ഷീബ അദ്ധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു, ജില്ലാ സെക്രട്ടറി എസ്. സിജോ, വി. മുരുകലക്ഷ്മി, സി.ആർ. രാജേഷ്, എം. ആശ, വി.പി. മൊയ്തീൻ എന്നിവർ സംസാരിച്ചു. അനൂപ് രാജൻ രക്തസാക്ഷി പ്രമേയവും ഹരികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.എസ്. പ്രഭാകുമാരി സ്വഗതവും സിബി മാത്യു നന്ദിയും പറഞ്ഞു. വി.ജി. അനിൽകുമാർ പ്രസിഡന്റായും കെ.എൻ. ഷീബ സെക്രട്ടറിയായും 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.