seminar

വൈക്കം: ആഹ്ലാദത്തോടെയുള്ള ദീർഘകാല ജീവിതം എന്ന ജാപ്പനീസ് ജീവിതദർശനത്തെ അടിസ്ഥാനമാക്കി വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ സെമിനാർ നടത്തി. ജനനം മുതൽ മരണം വരെ എങ്ങനെയാണ് ജീവിതം മന്നോട്ടുകൊണ്ടപോകേണ്ടത് എന്നതിനെക്കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാടുതന്നെയാണ് ജാപ്പനീസ് ദർശനത്തിനുള്ളടക്കമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഡോ. എ.പി സുകുമാർ (കാനഡ) വിശദീകരിച്ചു. പ്രസിഡന്റ് എ.സെയ്ഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ അഡ്വ.പി.വേണു, ഡോ.എൻ.കെ ശശിധരൻ, കെ.എസ് അനിൽകുമാർ, എം.എസ് പ്രസാദ്, പി.രാജേന്ദ്രപ്രസാദ്, ടി.രാജേന്ദ്രൻ, എം.രാജു, പ്രസാദ് രാജൻ എന്നിവർ പ്രസംഗിച്ചു.