
കോട്ടയം: കുമരകം കൈപ്പുഴമുട്ട് പാലത്തിന് സമീപം കാർ ആറ്റിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കൊട്ടാരക്കര ഓടനാവട്ടം മാം പൊയ്കയിൽ ജോർജ്- അന്നമ്മ ദമ്പതികളുടെ മകൻ ജയിംസ് ജോർജിന്റെ (48) മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ജയിംസിനൊപ്പമുണ്ടായിരുന്ന മഹാരാഷ്ട ബദ്ലാപൂർ ശിവാജി ചൗക്കിൽ രാജേന്ദ്ര സർജെയുടെ മകൾ സായ്‌ലി രാജേന്ദ്ര സർജേയുടെ (27) മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ ബന്ധുക്കൾ എത്തിയ ശേഷമേ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കൂ.
മഹാരാഷ്ടയിൽ സ്വകാര്യ കമ്പനിയിൽ കെമിക്കൽ എൻജിനീയറായ ജയിംസ് എറണാകുളത്തെ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിന് എത്തിയ ശേഷം വാടകയ്ക്ക് കാർ എടുത്താണ് സായ്‌ലിയ്ക്കൊപ്പം കുമരകത്തേക്ക് വന്നത്. സംസ്‌കാരം ഓടനാവട്ടം മർത്തോമ ചർച്ചിൽ പിന്നീട് നടക്കും.