കോട്ടയം: പട്ടിജാതി പട്ടികവർഗ്ഗ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തിയും മേൽത്തട്ട് പരിധി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയുമുള്ള സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാരും വിധി നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവർഗ സംഘടനുകളുമായി ചേർന്ന് പ്രക്ഷോഭം നടത്തുമെന്ന് കെ.പി.എം.എസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാതല നേതൃസംഗമങ്ങൾ 26 മുതൽ ഒക്ടോബർ 10വരെ ചേരും.

26 ന് രാവിലെ 10 ന് കെ.പി.എസ് മേനോൻ ഹാളിൽ ജനൽസെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികൾ, സെക്രട്ടറിയേറ്റംഗങ്ങൾ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 12 യൂണിയനുകളിലെ 582 ശാഖായോഗങ്ങളിൽ നിന്നുമിയി 1546 പ്രതിനിധികൾ പങ്കെടുക്കും. ട്രഷറർ അഡ്വ.എ.സനീഷ്‌കുമാർ, അസി.സെക്രട്ടറി അഖിൽ.കെ.ദാമോദരൻ, സെക്രട്ടേറിയേറ്റംഗം മനോജ് കൊട്ടാരം എന്നിവർപത്രസമ്മേളനത്തിൽ പങ്കെടുത്തു.