പാലാ: വാളിനേക്കാൾ മൂർച്ചയുള്ളതാണ് വാക്കുകളെന്ന് ശശി തരൂർ എം.പി. പറഞ്ഞു. പാലാ അൽഫോൻസ കോളേജിൽ ദിവംഗതനായ ഡോ. ജോസ് ജോസഫ് പുലവേലിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയുടെ ലോകം അറിവിന്റെ ലോകമാണ്. വായന മരിച്ചാൽ സംസ്‌കാരം മരിക്കുമെന്നും ശശി തരൂർ ഓർമ്മിപ്പിച്ചു. സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഡോ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജി ജോൺ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. മിനിമോൾ മാത്യു, ഡോ. മഞ്ജു എലിസബത്ത് കുരുവിള, കോളേജ് ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ,​ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.