വൈക്കം: വൈക്കം നഗരസഭാ ഉപാദ്ധ്യക്ഷൻ പി.റ്റി സുഭാഷിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. വൈക്കം നഗരസഭ ഭരിക്കുന്നത് യു.ഡി.എഫാണ്. എട്ട് എൽ.ഡി.എഫ് അംഗങ്ങളും സി.പി.എം വിമത അംഗവും ചേർന്നാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. കൗൺസിലിൽ ക്വാറം തികയാത്തതിനാൽ പ്രമേയം തള്ളിയതായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.