കൊടുങ്ങൂർ: ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ സ്ത്രീകൾക്ക് മാത്രമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫിറ്റ്നെസ് സെന്ററുകൾ ആരംഭിക്കുന്നത് മാതൃകാപരമാണെന്നും സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാനപ്പെട്ട ചുവടുവയ്പ്പ് കൂടിയാണിതെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്ത് കൊടുങ്ങൂരിൽ ആരംഭിച്ച വനിത ഫിറ്റ്‌നസ് സെന്ററും ക്യാൻ ശ്രീപദ്ധതിയുടെ രണ്ടാം ഘട്ടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി സ്വാഗതം പറഞ്ഞു. മുകേഷ്.കെ.മണി, ജെസി ഷാജൻ, ടി.എൻ.ഗിരീഷ് കുമാർ, അഭിലാഷ് ദിവാകരൻ, ഗീത.എസ്.പിള്ള, ഡി. സേതുലക്ഷ്മി, പി.എം.ജോൺ, ജിജി നടുവത്താനി, പി.ജെ.ശോശാമ്മ, ശ്രീകാന്ത്.പി.തങ്കച്ചൻ, ഷാജി ക്ലെമന്റ്, അഡ്വ.ബെജു.കെ.ചെറിയാൻ, എം.സൗമ്യ തുടങ്ങിയവർ സംസാരിച്ചു.