prakasanamതൊടുപുഴ: പ്രശസ്ത പുസ്തക രചയിതാവും മോട്ടിവേഷൻ സ്പീക്കറുമായ കെ ആർ സോമരാജൻ,തോമസ് വെള്ളിയാംതടം എന്നിവർ ചേർന്ന് രചിച്ച 'പ്രസംഗത്തിൽ സ്റ്റാറാകാം'എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം അരിക്കുഴ ജേസീസ് ഹാളിൽ തൊടുപുഴ മർച്ചന്റസ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണയിനിർവഹിച്ചു.ജെ സി ഐ അരിക്കുഴ പ്രസിഡന്റ് ജെറിൻ കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജിറ്റോ ജോൺസൻ സ്വാഗതവും,ഗ്രന്ഥകർത്താവ് കെ ആർ സോമരാജൻ മറുപടി പ്രസംഗവും നടത്തി. പഗോഡ ബുക്ക്ആർട്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.