കട്ടപ്പന: സർക്കാർ ഐ.ടി.ഐയിൽ ടൂറിസ്റ്റ് ഗൈഡ് ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള അപേക്ഷകർ ടി. സി ഉൾപ്പടെ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. പ്രവേശനം നേടാവുന്നതാണ്. യോഗ്യത എസ്.എസ്.എൽ.സി . ഉയർന്ന പ്രായ പരിധി ഇല്ല. അപേക്ഷ ഫീസ് ഉൾപ്പടെ അഡ്മിഷന്‍ ഫീസ് 1050 രൂപ. പട്ടിക ജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഫീസിളവ് ഉണ്ടായിരിക്കും.അവസാന തീയതി 30 ഉച്ചയ്ക്ക് ഒരു മണി. കൂടുതൽ വിവരങ്ങൾക്ക് : 04868-272216.