പീരുമേട്: എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ സൂപ്പർവൈസറുടെ വീട്ടിൽ പട്ടാപ്പകൽ  മോഷണം. കതകിന്റെ പൂട്ട് പൊളിച്ച് അകത്ത്കയറി അലമാരിയിൽ സൂക്ഷിച്ച സ്വർണ്ണവും പണവുമാണ് മോഷ്ടിച്ചത്. കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചു.ചുരക്കുളം എ്ര്രസ്റ്റേറ്റിലെ അയ്യപ്പൻ കോവിൽ ഡിവിഷനിലെ സൂപ്പർവൈസർ രാജേഷിന്റെ ക്വാർട്ടേഴ്സിലായിരുന്നു മോഷണം.
ഇന്നലെ രാവിലെ പത്തോടെ ചായ കുടിക്കുന്നതിനായി സൂപ്പർവൈസറായ രാജേഷും സുഹൃത്തും ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ
വീടിന്റെ കതക് തുറന്ന നിലയിൽ കണ്ടു. തുടർന്ന് അകത്ത് കയറിയപ്പോൾ അലമാര കുത്തിതുറന്ന നിലയിൽ കണ്ടെത്തി.