കോട്ടയം: എസ്.സി, എസ്.ടി ലിസ്റ്റിൽ ക്രീമിലെയറും ഉപസംവരണവും നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന സുപ്രീം കോടതി വിധി മറികടക്കാൻ, ദളിത് ആദിവാസി സംഘടനകളുടെയും അംബേദ്കറൈറ്റ് രാഷ്ട്രീയപാർട്ടിയായ വി.സി. കെ.പാർട്ടിയുടെയും സൗത്ത് ഇന്ത്യൻ കോൺക്ലേവ് സംഘടിപ്പിക്കും. ഒക്ടോബർ 13നും 14നും കോട്ടയം മാമ്മൻ മാപ്പിള ഹാളിലും, ഐ.എം.എ.ഹാളിലുമായാണ് പരിപാടി. കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 1000 പ്രതിനിധികൾ പങ്കെടുക്കും.ഗീതാനന്ദൻ, ഇളംചേഗുവേര, കെ അംബുജാഷൻ, സുരേഷ് പി.തങ്കച്ചൻ, തിലകമ്മ പ്രേംകുമാർ, സി.ജെ. തങ്കച്ചൻ, വി.സി സുനിൽ, അൻഡ്രൂസ്, കെ.ജി.ജോൺസൻ, സി.കെ. ഷീബ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.