ksspa

തലയോലപ്പറമ്പ്: ദുരന്തകാലത്ത് പോലും ജനങ്ങളെ പ​റ്റിക്കുന്ന തട്ടിപ്പ് സംഘമായി പിണറായി സർക്കാർ മാറിയെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി. കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തലയോലപ്പറമ്പ് മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം മുഖ്യ പ്രഭാഷണം നടത്തി. തലയോലപ്പറമ്പ് കെ.ആർ ഒാഡി​റ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് കെ.ഇ ജമാൽ അദ്ധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങളെയും, മുതിർന്ന പ്രവർത്തകരെയും സംസ്ഥാന കമ്മ​റ്റി അംഗങ്ങളായ പി.വി സുരേന്ദ്രൻ, കെ.ഡി പ്രകാശൻ, ഗിരിജ ജോജി, കെ.ഡി ദേവരാജൻ തുടങ്ങിയവർ ചേർന്ന് ആദരിച്ചു. ഇ.എൻ ഹർഷകുമാർ, എം.കെ ശ്രീരാമചന്ദ്രൻ, ലീല അക്കരപ്പാടം, ഇടവട്ടം ജയകുമാർ, കെ.കെ രാജു, സി.സുരേഷ് കുമാർ, കെ.വിജയൻ, ബി.ഐ പ്രദീപ് കുമാർ, ടി.ആർ.രമേശൻ, കെ.എൽ.സരസ്വതിയമ്മ, മണ്ഡലം സെക്രട്ടറി ഡി.ശശീന്ദ്രൻ, വൈസ് പ്രസിഡന്റ് എൻ.ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.