oo

മുണ്ടക്കയം: ചോറ്റി ശാന്തിനഗർ റസിഡന്റസ് അസോസിയേഷന്റെ നാലാമത് വാർഷികവും ഓണാഘോഷവും ശാന്തിനഗർ സൂര്യോദയത്തിൽ രവീന്ദ്രന്റെ വസതിയിൽ നടന്നു. റ്റി.ജെ തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടികൾ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വിജയമ്മ വിജയലാൽ മുഖ്യപ്രഭാഷണം നടത്തി. മുണ്ടക്കയം സി.ഐ രാകേഷ് കുമാർ സൈബർ സുരക്ഷ ബോധവൽക്കരണ സെമിനാർ നടത്തി. സെക്രട്ടറി പി കെ സുരേന്ദ്രൻ നായർ, ജോയിൻ സെക്രട്ടറി കെ പി അജി, കെ കെ ചന്ദ്രൻ, വിപിൻ അറക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വാർഷികവും തെരഞ്ഞെടുപ്പ് നടന്നു. കായിക മത്സരങ്ങളും നടന്നു.