കോട്ടയം: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോട്ടയം യൂണിയൻ സമിതിയുടെ 49ാമത് വാർഷിക പൊതുയോഗം 28ന് രാവിലെ 10.30ന് നാഗമ്പടം ക്ഷേത്രാങ്കണത്തിലെ ശിവഗിരി തീർത്ഥാടന അനുമതി സ്മാരക പവലിയനിൽ നടക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ അദ്ധ്യക്ഷതവഹിക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് എന്നിവർ മുഖ്യപ്രസംഗം നടത്തും. കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി, കോട്ടയം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് കുമാർ മണലേൽ, വനിതാസംഘം കേന്ദ്രസമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ, കോട്ടയം യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ലിനീഷ് ടി.ആക്കളം എന്നിവർ ആശംസകൾ പറയും. ഡോ.രഞ്ജിത്ത് രാജ്, ഡോ.അഞ്ജലി കെ.സജീവ്, ചിന്നു ആർ.താര, ബോധി ബാബു എന്നിവരെ ആദരിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ സ്വാഗതവും വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ നന്ദിയും പറയും.