ww

കോട്ടയം: ഇ ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 മുതൽ പിഴ അടക്കാൻ സാധിക്കാത്തതും കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി നടപടികളിൽ നിന്നും ഒഴിവാക്കാൻ ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് മെഗാ അദാലത്ത് നടക്കും. 27, 28, 30 തീയതികളിൽ രാവിലെ 10 മുതൽ 4 വരെ ജില്ലാ പൊലീസ് ആസ്ഥാനത്ത് അദാലത്ത് നടക്കും. നേരിട്ടെത്തി യു.പി.ഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന മാത്രം പിഴ അടക്കാം. പണമായി സ്വീകരിക്കുന്നതല്ല. വിവരങ്ങൾക്ക് :0481 2564028, 9497910708, 04812935151, 9188963105.