പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയനിൽ പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് 28, 29 തീയതികളിൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ കൺവീനർ എം.ആർ. ഉല്ലാസ് കോഴ്‌സ് ഉദ്ഘാടനം ചെയ്യും. രാമപുരം സി.റ്റി. രാജൻ, അനീഷ് പുല്ലുവേലിൽ, കെ.ജി. സാബു, സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി, മിനർവ മോഹൻ, സംഗീത അരുൺ, അരുൺ കുളംപള്ളിൽ, ഗോപകുമാർ പിറയാർ, രാജേഷ് ശാന്തി, പ്രദീപ് പ്ലാച്ചേരി, പി.ആർ. രാജീഷ്, ബിഡ്‌സൺ മല്ലികശ്ശേരി, കെ.ആർ. ഷാജി എന്നിവർ ആശംസകൾ നേരും. രാജേഷ് പൊൻമല, ഗ്രേയ്‌സ്‌ലാൽ, ഡോ. സുരേഷ് കുമാർ, ഷൈലജ രവീന്ദ്രൻ, ഡോ. ശരത് ചന്ദ്രൻ എന്നിവർ ക്ലാസെടുക്കും. സജീവ വയല സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 04822 212625, 9447792990 നമ്പരുകളിൽ ബന്ധപ്പെടണം.