പാലാ: എസ്.എൻ.ഡി.പി.യോഗം 4910ാം നമ്പർ പിഴക് ശാഖയിലെ ടി.കെ. മാധവൻ സ്മാരക ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച ക്ഷേത്രാലങ്കാര ഗോപുരത്തിന്റെ സമർപ്പണവും ഒക്‌ടോബർ 2 ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുമെന്ന് ശാഖാനേതാക്കളായ കെ.ജി. ഷാജൻ, എം.ആർ. സുകുമാരൻ, കെ.ജി. സാബു കൊടൂർ എന്നിവർ അറിയിച്ചു.
രണ്ടിന് രാവിലെ 11 ന് ചേരുന്ന സമ്മേളനം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.
യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് എന്നിവർ സംഘടനാ സന്ദേശം നൽകും. മന്ദിര നിർമ്മാണ കോൺട്രാക്ടർ, എൻജിനീയർ, ക്ഷേത്രം സ്ഥപതി, ഗോപുരശില്പി എന്നിവരെ ശാഖാ പ്രസിഡന്റ് കെ.ജി. ഷാജൻ ആദരിക്കും. യൂണിയന്റെ വിവിധ നേതാക്കളും പോഷക സംഘടനാ നേതാക്കളും ജനപ്രതിനിധികളും ആശംസകൾ നേരും. ശാഖാ സെക്രട്ടറി സാബു കൊടൂർ സ്വാഗതവും വൈസ് പ്രസിഡന്റ് എം.ആർ. സുകുമാരൻ നന്ദിയും പറയും.