കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ വാർഷിക പൊതുയോഗം യുവജന സംഗമം 29 ന് നടക്കും. രാവിലെ 9.30 ന് യൂണിയൻ ഹാളിൽ നടക്കുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലറും യൂണിയൻ സെക്രട്ടറിയുമായ സി.എം ബാബു അദ്ധ്യക്ഷത വഹിക്കും.
യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ചെയർമാൻ സന്ദീപ് പച്ചയിൽ വാർഷിക യോഗം ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് മണലേൽ യുവജന സന്ദേശം നൽകും.
കണക്കും റപ്പോർട്ടും യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ധനേഷ് കെ.വി അവതരിപ്പിക്കും. യൂണിയൻ
യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവധ്വനി സമ്മേളനം നടത്തിയ ശാഖായോഗം പ്രസിഡന്റ്, സെക്രട്ടറിമാരെ ചടങ്ങിൽ കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശ്ശേരിൽ അനുമോദിക്കും. സംഘടന സന്ദേശം യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ നിർവഹിക്കും. യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുധമോഹൻ എന്നിവർ പ്രസംഗിക്കും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ഹരികൃഷ്ണൻ ടി.എൽ യോഗത്തിന് സ്വാഗതവും വൈസ് പ്രസിഡന്റ്
കെ.കെ സുരേഷ് നന്ദിയും പറയും. യുവജന സംഗമത്തിൽ കടുത്തുരുത്തി യൂണിയന് കീഴിലെ ഓരോ ശാഖകളിൽ നിന്നും പത്തുപേരിൽ കുറയാതെ യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി സി.എം ബാബു അറിയിച്ചു.