ഇടുക്കി: സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറന്സിക്സ് &സെക്യൂരിറ്റി(ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018 (ലൈബ്രറി സയന്സ് സപ്ലിമെന്ററി), 2020, 2024 സ്‌കീം) 2024 ഡിസംബർ മാസത്തിൽ നടത്തുന്നതാണ്. വിദ്യാർത്ഥികൾക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളിൽ ഒക്‌ടോബർ 4 വരെ ഫൈൻ കൂടാതെയും, ഒക്‌ടോബർ 11 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ ടൈം ടേബിൾ നവംബർ മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റിൽ (www.ihrd.ac.in) ലഭ്യമാണ്.