ചങ്ങനാശേരി: നാല് പതിറ്റാണ്ട് കാലം ചങ്ങനാശേരി എം.എൽ.എ ആയിരുന്ന സി.എഫ് തോമസിന്റെ ഓർമ്മയ്ക്കായി മുനിസിപ്പൽ ജംഗ്ഷനിൽ അദ്ദേഹത്തിന്റെ
പ്രതിമ നിർമ്മിക്കാൻ മുനിസിപ്പാലിറ്റി മുൻകൈയെടുക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും കേരള ഐ.ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററുമായ ഡോ. ജോബിൻ എസ്.കൊട്ടാരം ആവശ്യപ്പെട്ടു. കേരളമെമ്പാടും അറിയപ്പെടുന്ന മുതിർന്ന നേതാവായ സി.എഫ് തോമസിന്റെ കാലത്ത് നടപ്പിലാക്കിയ പല പദ്ധതികളുമാണ് ചങ്ങനാശേരിയുടെ വികസനത്തിന് നാഴികക്കല്ലായതെന്നും അദ്ദേഹം പറഞ്ഞു.