sun-film

കോട്ടയം: വാഹനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് സൺ കൺട്രോൾ ഫിലിം ഒട്ടിക്കാമെന്ന ഹൈക്കോടതി വിധി വന്നതോടെ ജില്ലയിൽ ഫിലിമുകൾ ഒട്ടിക്കുന്ന സ്ഥാപനങ്ങളിൽ തിരക്കേറി. 12 വർഷങ്ങൾക്ക് മുൻപ് പറിച്ചുകളഞ്ഞവരൊക്കെ വീണ്ടും ഫിലിം ഒട്ടിക്കുകയാണ്. സൺഫിലിം കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്.

വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനവും ഇരുവശത്തെയും ഗ്ലാസുകളിൽ 50 ശതമാനവും പ്രകാശം കടന്നുപോകുന്ന തരത്തിൽ കൂളിംഗ് ഫിലിം ഒട്ടിച്ചാൽ പിഴയീടാക്കരുതെന്നാണ് കോടതിവിധി. 2012ൽ വാഹനങ്ങളിൽ കറുത്ത ഫിലിം ഒട്ടിക്കുന്നത് നിരോധിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. 2021 ഏപ്രിൽ ഒന്നിന് കേന്ദ്ര മോട്ടർവെഹിക്കിൾ നിയമഭേദഗതി പ്രകാരം മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായ ഫിലിമുകൾ ഒട്ടിക്കാമെന്ന് വ്യക്തമാക്കി. ഈ ഭേദഗതിക്ക് മുൻപാണ് സുപ്രീംകോടതി ഉത്തരവ് വന്നതെന്ന് കാട്ടിയാണ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്.

അവർ ഹാപ്പിയാണ്

കൂളിങ് ഫിലിം പ്രേമികൾ കാറുകളുമായി സ്ഥാപനങ്ങളിലെത്തി ഇത് ഒട്ടിച്ചു തുടങ്ങി. ചൂടിൽ നിന്നുള്ള രക്ഷയാണ് ഇതുവഴിയുള്ള പ്രധാന ലക്ഷ്യം. രാത്രി മറ്റ് വാഹനങ്ങളുടെ ശക്തമായ ഹെഡ് ലൈറ്റ് പ്രകാശത്തിൽ നിന്ന് രക്ഷ നേടാനും ഉപകരിക്കും.

 ചാർജ്: 1500 രൂപ മുതൽ 13,000 വരെ

4 തരം ഫിലിമുകൾ

ഹീറ്റ് റിജക്ഷൻ, വിസിബിൾ ലൈറ്റ് ട്രാൻസ്മിഷൻ, യുവി റേയ്സ് റിജക്ഷൻ