കോട്ടയം: അഖില കേരള വണ്ണാർ സംഘം (എ.കെ.വി.എസ്) പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും 41ാമത് വാർഷിക സമ്മേളനവും 29 ന് നാട്ടകം പൊൻകുന്നത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. വാർഷിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് അഡ്വ.പാർവ്വതി രാജൻ അദ്ധ്യക്ഷതവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പട്ടികജാതി ഗോത്രവർഗ കമ്മിഷൻ മുൻ ചെയർമാനും, എ.പി.പി.എസ് ചെയർമാനുമായ ബി.എസ് മാവോജി തുടങ്ങിയവർ പങ്കെടുക്കും. നാട്ടകത്ത് സംഘം പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി പൊന്നായി മോഹൻ നിർവഹിക്കും.