eye

ചങ്ങനാശേരി : ലൗഷോർ റസിഡന്റ്സ് അസോസിയേഷനും 90.8 റേഡിയോ മീഡിയ വില്ലേജും സംയുക്തമായി സൗജന്യ നേത്രപരിശോധന - തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തും. നാളെ രാവിലെ 9 മുതൽ 2 വരെ കുരിശുംമൂട് മീഡിയ വില്ലേജിലാണ് ക്യാമ്പ്. സെന്റ് ജോസഫ് കോളജ് ഒഫ് കമ്മ്യൂണിക്കേഷൻ പ്രിൻസിപ്പൽ ഡോ.ജോസഫ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ഷേർളി തോമസ്, ജോസഫ് കുഞ്ഞ് തേവലക്കര, ജേക്കബ് ജോസഫ് ചേന്നാട്ട്, തോമസ് ജോൺ കാരവേലിൽ എന്നിവർ പങ്കെടുക്കും. കോട്ടയം മെഡിക്കൽ കോളേജ് സെൻട്രൽ മൊബൈൽ ഒഫ്താൽമിക് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും.