kurukkan

മുണ്ടക്കയം: തലയിൽ കുടുങ്ങിയ പാത്രവുമായി കുറുക്കൻ വരിക്കാനി മുസ്ലിം പള്ളിയുടെ സമീപത്തെ മുറിയിൽ കയറി. ജമാഅത്ത് ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് വണ്ടൻപതാലിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കുറുക്കനെ പിടികൂടി വാഹനത്തിൽ കൊണ്ടുപോയി. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കുറുക്കന്റെയും കാട്ടുപന്നിയുടെയും ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.