sss

കോട്ടയം : വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വിദ്യാർത്ഥികൾക്കായി ഒക്‌ടോബർ 2, 3 തീയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കും. ലോവർ പ്രൈമറി, അപ്പർപ്രൈമറി വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം (ഇംഗ്ലീഷ്, മലയാളം), പ്രസംഗം(മലയാളം), പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരം. രജിസ്‌ട്രേഷൻ ഒക്ടോബർ രണ്ടിന് രാവിലെ 9 ന് ആരംഭിക്കും. ഫോൺ : 0481 2310412, 9446632922, 7994231897.