കുമ്മണ്ണൂർ : നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞവും നവരാത്രി ഉത്സവവും ഒക്ടോബർ 2 മുതൽ 13 വരെ നടക്കും. പൈങ്ങോട്ട് ശ്രീജിത്ത് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഡോ. എസ്.ഡി. പരമേശ്വരൻ നമ്പൂതിരി കറുകടം, ഹരികൃഷ്ണൻ നമ്പൂതിരി പുളിക്കാപ്പറമ്പ് മന എന്നിവരാണ് സഹ ആചാര്യൻമാർ.

2ന് വൈകിട്ട് 5.30ന് കിടങ്ങൂർ ദേവസ്വം മാനേജർ എൻ.പി .ശ്യാംകുമാർ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. 7ന് വൈക്കം ശിവഹരി ഭജൻസിന്റെ ഹൃദയ ജപലഹരി. 3ന് വൈകിട്ട് 7ന് പ്രഭാഷണം. 4 ന് വൈകിട്ട് 7ന് നവരാത്രി മാഹാത്മ്യത്തെക്കുറച്ച് സരിത അയ്യരുടെ പ്രഭാഷണം. 5 ന് വൈകിട്ട് 7 മുതൽ ദക്ഷയാഗം കഥകളി. 6ന് രാവിലെ 7.45ന് സരസ്വതി സ്തുതി ജപം,​ വൈകിട്ട് 7ന് പ്രഭാഷണം. 7 ന് വൈകിട്ട് 6.30ന് പ്രഭാഷണം. 8ന് വൈകിട്ട് 6.30ന് സർവ്വൈശ്വര്യ പൂജ,​ 7ന് പ്രഭാഷണം. 9ന് വൈകിട്ട് 6.30ന് സ്വയംവര പാർവ്വതി പൂജ, പ്രഭാഷണം.

10 ന് വൈകിട്ട് 6.30ന് കുമാരി പൂജ. 11ന് രാവിലെ 7ന് നവഗ്രഹ പൂജ,​ ഉച്ചക്ക് 12.30 ന് മംഗളാരതി, യജ്ഞസമർപ്പണം. 12 ന് രാവിലെ 7 മുതൽ കിടങ്ങൂർ തൃക്കണ്ണാപുരം നാരായണീയ സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണീയ പാരായണം. 13ന് രാവിലെ 7 മുതൽ പൂജയെടുപ്പ്, കുട്ടികളെ എഴുത്തിനിരുത്തൽ,​ 9 മുതൽ കുമ്മണ്ണൂർ സരസ്വതി സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.