കോട്ടയം : മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ മേലയിൽ പ്രാഥമിക അവബോധം നൽകുകയെന്ന ലക്ഷ്യത്തോടെ വെരൂർ പബ്ലിക്ക് ലൈബ്രറിയിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് നടത്തും. ഇന്ന് വൈകിട്ട് 4.30 ന് നടക്കുന്ന ക്ലാസിന് വി.സി സുനിൽ കുമാർ നേതൃത്വം നൽകുമെന്ന് ലൈബ്രറി സെക്രട്ടറി അറിയിച്ചു.