
കോട്ടയം : മുൻ സംസ്ഥാന സഹകരണ ബാങ്ക് ചെയർമാനും സി.എം.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.ആർ അരവിന്ദാക്ഷന്റെ ഏഴാം ചരമ വാർഷികവും സ്മൃതി സംഗമവും മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ, അഡ്വ.വി.ബി ബിനു, ഫാ. എമിൽ പുള്ളിക്കാട്ടിൽ, ബി.ഗോപകുമാർ, ജോഷി മാത്യു, ജോയ് തോമസ്, പി.കെ ആനന്ദക്കുട്ടൻ, ടി.ശശികുമാർ, അഡ്വ.ജി.ഗോപകുമാർ, എം.ബി സുകുമാരൻ നായർ, പി.ടി സാജുലാൽ, എം.ജി ശശിധരൻ, കെ.ജി അജിത്ത് കുമാർ,അയർക്കുന്നം രാമൻ നായർ, പി.എസ് രഘു, സാബു മുരിക്കവേലി, അസീസ് കുമാരനെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.