
ചങ്ങനാശ്ശേരി : ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്തയായി തിരഞ്ഞെടുക്കപ്പെട്ട മാർ തോമസ് തറയിലിന് കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപത മെത്രാസന മന്ദിരത്തിൽ സ്വീകരണം നല്കി. വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടവും സന്നിഹിതനായിരുന്നു. അതിരൂപതയെ കാലാനുസൃതമായി നയിക്കാൻ നിയോഗിച്ചിരിക്കുന്ന മാർ തോമസ് തറയിലിന് അഭിനന്ദനങ്ങളും പ്രാർത്ഥനകളും മാർ മാത്യു മൂലക്കാട്ട് നേർന്നു. കോട്ടയം അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപത കൂരിയാ അംഗങ്ങൾ, വൈദികസമർപ്പിതസമുദായ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.