പാലാ: ക്ഷേത്രങ്ങളിൽ ആയില്യം പൂജ ഇന്ന് നടക്കും. കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിൽ രാവിലെ 10.30 മുതൽ നടക്കുന്ന ആയില്യംപൂജയ്ക്ക് മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8ന് സർപ്പത്തറയിൽ വിശേഷാൽ പൂജകൾ ആരംഭിക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. സർപ്പപൂജയ്ക്ക് ശേഷം സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിക്കും. വിശേഷാൽ നിവേദ്യവും നവഗ്രഹപൂജയുമുണ്ട്.

പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനി ദേവീക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലും ആയില്യംപൂജ നടക്കും.