
കോട്ടയം: സംസ്ഥാന വനിതാ കമ്മിഷൻ പാലാ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ സംസ്ഥാനതല സെമിനാർ ഇന്ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 10 ന് വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യതാഥിയാകും. സ്ത്രീധന നിരോധന നിയമത്തെ
ക്കുറിച്ച് അഡ്വ. ശ്രീജിത്തും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള സ്ത്രീ സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് കില റിസോഴ്‌സ് പേഴ്‌സൺ കെ.എൻ. ഷീബയും ക്ലാസ് എടുക്കും.