
കോട്ടയം: കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹൈസ്‌കൂൾ , കോട്ടയം സെന്റ് ജോസഫ്‌സ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ് കേന്ദ്രങ്ങളിൽ നടന്ന കെടെറ്റ് പരീക്ഷയിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റ് പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ 30, ഒക്ടോബർ 1 എന്നീ തീയതികളിലായി രാവിലെ 10.30 മുതൽ നടത്തും. കാറ്റഗറി ഒന്ന്, രണ്ട് 30 നും, കാറ്റഗറി മൂന്ന്, നാല് ഒക്ടോബർ ഒന്നിനും എന്ന ക്രമത്തിനായിരിക്കും സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. പരീക്ഷാർത്ഥികൾ ഹാൾടിക്കറ്റ്, മാർക്ക് ഷീറ്റ്, ഒറിജിനൽ സർട്ടിഫിക്കറ്റ് ആയതിന്റെ പകർപ്പ്, മാർക്കിനും ഫീസിനും ഇളവ് ലഭിക്കുന്ന വിഭാഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.